പത്തനംതിട്ട : ജില്ലാ വനിത ശിശു വികസന ഓഫീസും ഡിസ്ട്രിക്ട് സങ്കൽപ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമണിന്റെയും ആഭിമുഖ്യത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ജി.എച്ച്.എസ്.എസ് കുറ്റൂർ, ജി.എച്ച്.എസ്.എസ് വെച്ചൂച്ചിറ, ജി.എച്ച്.എസ്.എസ് നെടുമ്പ്രം, ജി.എം.എച്ച്.എസ്.എസ് തിരുവല്ല , എസ്.വി.ജി.വി എച്ച്.എസ്.എസ് കിടങ്ങന്നൂർ , ജി.വി.എച്ച്.എസ്.എസ് പുറമറ്റം എന്നീ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ലൈംഗീക വിദ്യാഭ്യാസം ,മൊബൈൽ അഡിക്ഷൻ, ലഹരിയുടെ ഉപയോഗം, കുട്ടികളും നിയമവും, തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം, പോഷ് നിയമം, സാമ്പത്തിക സാക്ഷരത, ഡിജിറ്റൽ പാഠശാല എന്നീ വിഷയങ്ങളിൽ ബോധവൽക്കരണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |