ആറന്മുള: വള്ളസദ്യയുമായി ബന്ധപ്പെട്ട് പള്ളിയോട സേവാസംഘവുമായി അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും പരസ്പര സഹകരണത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ്. രണ്ടു തവണ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ആറന്മുള ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് , സെക്രട്ടറി, മൂന്ന് ക്ഷേത്ര ഉപദേശ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്ത യോഗത്തിലെടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരു വള്ളസദ്യ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് ഏറ്റെടുത്ത് നടത്തുന്നതിന് തീരുമാനിച്ചത്. ആറന്മുള വള്ളസദ്യ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു തീരുമാനം. വസ്തുത ഇതായിരിക്കെ പള്ളിയോട സേവാ സംഘത്തിന്റെ അറിവില്ലാതെയാണ് ദേവസ്വം ബോർഡ് വള്ള സദ്യ നടത്താൻ തീരുമാനിച്ചതെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. യാതൊരു ലാഭേശ്ചയും ഇല്ലാതെ ആചാര വിശ്വാസങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് ആറന്മുള വള്ള സദ്യ വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് കൈക്കൊണ്ടതെന്ന് പ്രസിഡന്റ് അഡ്വ.പി.എസ്.പ്രശാന്ത്, അംഗം അഡ്വ.എ. അജികുമാർ എന്നിവർ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |