അടൂർ: കക്കൂസ് മാലിന്യം തള്ളാൻ ടാങ്കറുമായെത്തിയ തൃശൂർ സ്വദേശികൾക്ക് തോട്ടു തീരത്തെ ചെളി കെണിയൊരുക്കി. ഞായറാഴ്ച രാവിലെ 5.30ന് അടൂർ - ഏനാത്ത് എം.സി റോഡിൽ വടക്കടത്തുകാവിനും കിളിവയലിനും ഇടയിൽ പോക്കാട്ട് കാവിനു സമീപമാണ് സംഭവം. തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളാനുള്ള ശ്രമത്തിനിടയിൽ വാഹനം ചെളിയിൽ പുതയുകയായിരുന്നു. സംഭവംകണ്ട സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥ വിവരം അറിയിച്ചതിനെ തുടർന്ന് അടൂർ പൊലീസ് എത്തി വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശി രഞ്ജിത്ത് (38), മാരാരിക്കുളം സ്വദേശി ഹരിദാസ് (28) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ദൂരെസ്ഥലങ്ങളിൽ നിന്ന് അടൂരും സമീപ പഞ്ചായത്തുകളിലും കക്കൂസ് മാലിന്യം കൊണ്ടുവന്നു തള്ളുന്നത് പതിവാകുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |