വള്ളിക്കോട് : വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്ക് നടപ്പാക്കുന്ന യോഗ പരിശീലനം വള്ളിക്കോട് ഗവ. എൽ.പി സ്കൂളിൽ പ്രസിഡന്റ് ആർ.മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സോജി പി.ജോൺ , സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എം.പി.ജോസ്, ജി.സുഭാഷ്, ബ്ലോക്ക് പഞ്ചായത്തംഗം പ്രസന്നരാജൻ, വാർഡ് മെമ്പർമാരായ ജെ.ജയശ്രീ, എം.വി.സുധാകരൻ , ജി.ലക്ഷ്മി, അഡ്വ.തോമസ് ജോസ്, പ്രഥമ അദ്ധ്യപകൻ ബിനു, പി.ടി.എ പ്രസിഡന്റ് ലിന്റ് ചന്ദ്രൻ, യോഗ ഇൻസ്ട്രക്ടർ ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |