പുല്ലാട്: സാംസ്‌കാരിക കേന്ദ്രമായ ആറൻമുളയുടെ ബന്ധുക്കരയായ പൂവത്തൂരിൽ സ്മരണാരവിന്ദം നന്തുണി കലാപഠന കേന്ദ്രം ഇന്ന് ഉദ്ഘാടനം ചെയ്യും. ആറൻമുള വഞ്ചിപ്പാട്ട്, ചെണ്ട എന്നിവ അഭ്യസിക്കാനുള്ള കേന്ദ്രമാണിത്. പൂവത്തൂർ കിഴക്ക് എൻ.എസ്.എസ് കരയോഗത്തിന്റെ രണ്ടാം നിലയിൽ, രാവിലെ 7.40 നും 8.45 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ കലാമണ്ഡലം സുരേന്ദ്രൻ പഠന കേന്ദ്രം ഉദ്ഘാടനം ചെയ്യും. അഡ്വ.ഡി.രാജഗോപാൽ അദ്ധ്യക്ഷത വഹിക്കും. ചെണ്ട അദ്ധ്യാപകനായ കലാപീഠം മുകേഷ് കുറുപ്പ്, വഞ്ചിപ്പാട്ട് വിദഗ്ദ്ധനായ മധുസൂധൻ എന്നിവരെ ആദരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |