പത്തനംതിട്ട: ഒാണത്തിന് അവശ്യസാധനങ്ങളുടെ വില വാണംപോലെ കുതിക്കുമെന്ന പരാതി വേണ്ട. വിലക്കുറവുമായി കൺസ്യൂമർ ഫെഡിന്റെ ഒാണച്ചന്തകൾ 26ന് തുടങ്ങും. സെപ്തംബർ നാല് വരെ നീണ്ടുനിൽക്കും. ഇത്തവണ സഹകരണ സംഘങ്ങളുടെ 95 വിപണികളും ത്രിവേണിയുടെ 12 സൂപ്പർ മാർക്കറ്റുകളുമാണ് തുറക്കുന്നത്.
13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ് സിഡി നിരക്കിൽ ലഭ്യമാകും. ഇതിനൊപ്പം പൊതുവിപണിയിൽ നിന്ന് 40 ശതമാനം വരെ വിലക്കുറവിൽ പ്രമുഖ ബ്രാൻഡഡ് കമ്പനികളുടെ ഉൽപ്പന്നങ്ങളും വിൽപ്പനയ്ക്കുണ്ട്.
സബ്സിഡി ഇനങ്ങളോടൊപ്പം കൺസ്യൂമർഫെഡ് നേരിട്ട് വിപ ണിയിലെത്തിക്കുന്ന തേയില, ആട്ട, മൈദ, റവ, അരിപ്പൊടികൾ, മസാലപ്പൊടികൾ, ബിരിയാണി അരി,സേമിയ, പാലട, അരിയട, ശർക്കര, നെയ്യ് എന്നിവയും കമ്പനി ഉൽപ്പന്നങ്ങളും വിപണിവിലയേക്കാൾ പത്ത് ശതമാനം മുതൽ നാൽപ്പത്ശതമാനം
രെ വിലക്കുറവിൽ സഹകരണ ഓണം വിപണികളിലൂടെ ലഭ്യമാകും.
ഓണം ചന്തകളുടെ പ്രവർത്തനം സംബന്ധിച്ച് ഓമല്ലൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോ റിയത്തിൽ സഹകരണസംഘം ഭാരവാഹികളുടെയോഗം ചേർന്നു. കൺസ്യൂമർഫെഡ് ഭരണ സമിതിയംഗം ജി. അജയകുമാർ ഉദ്ഘാടനം ചെയ്തു. കൺസ്യൂമർ ഫെഡ് റീജിയണൽ മാനേജർ ടി. ഡി ജയശ്രീ, ഡെപ്യൂട്ടി രജിസ്ട്രാർ എം. പി സുജാത, അസിസ്റ്റന്റ് രജിസ്ട്രാർമാരായ സജിമോൾ, ശ്യാംകുമാർ, അനിൽ, ശ്രീലത, രജിത് കുമാർ, ഡിനീഷ്, ബിനു, അസിസ്റ്റന്റ് റീജിയണൽ മാനേജർ ടി എസ് അഭിലാഷ് എന്നിവർ പങ്കെടുത്തു.
സബ്സിഡി ഇനങ്ങൾ, കി.ഗ്രാം, വില ക്രമത്തിൽ
ജയ അരി - 8കിലോഗ്രാം 264രൂപ
കുറുവ അരി - 8കിലോ 264
കുത്തരി- 8 കിലോ 264
പച്ചരി- 2കിലാേ 58
പഞ്ചസാര - 1 കിലോ 34.85
ചെറുപയർ- 1കിലോ 90
വൻകടല - 1 കിലോ 65
ഉഴുന്ന് - 1 കിലോ 90
വൻപയർ - 1 കിലോ 70
തുവരപരിപ്പ്- 1 കിലോ 93
മുളക് - 1 കിലോ 113.50
മല്ലി - 1.5കിലോ 40.95
വെളിച്ചെണ്ണ- 1 ലിറ്റർ 349
സർക്കാർ നിശ്ചയിച്ച നിരക്കിലും സപ്ലൈകോ മുഖേന സബ്സിഡി നൽകുന്ന നിരക്കിലും അളവിലുമാണ് സഹകരണ ഓണം വിപണികളിൽ നിന്ന് സാധനങ്ങൾ ലഭിക്കുന്നത്.
കൺസ്യൂമർഫെഡ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |