പത്തനംതിട്ട: ചെറുകോൽപ്പുഴയിൽ കോൺഗ്രസ് വാർഡ് പ്രസിഡന്റ് എം.എം. വർഗീസിനെ ആൾക്കൂട്ട വിചാരണ നടത്തി ക്രൂരമായി മർദ്ദിച്ച ഗ്രാമപഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു.
വാർഡ് പ്രസിഡന്റിനെതിരായി എതിരായി എന്തെങ്കിലും ആരോപണം ഉണ്ടെങ്കിൽ നിയമപരമായി അന്വേഷിക്കുന്നതിന് പകരം സി.പി.എം നേതാക്കൾ നിയമം കയ്യിലെടുത്ത് രാഷ്ട്രീയ പകപോക്കലിന് വേണ്ടി കഴുത്തിൽ കയർ മുറുക്കി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു.
എം.എം.വർഗീസിനോട് വിദേശത്ത് പോകാൻ സഹായം ചോദിച്ചുവന്ന ആളിനെ സഹായിക്കുകമാത്രമാണ് ചെയ്തതെന്നും അതിന്റെ പേരിൽ ക്രൂരമായി മർദ്ദിക്കുകയും അത് പകർത്തി പ്രചരിപ്പിക്കുകയും ചെയ്ത നടപടി ഹീനവും പ്രതിഷേധാർഹവുമാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എം.എം.വർഗീസിനെ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലും മറ്റ് നേതാക്കളും സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |