പത്തനംതിട്ട : നാഷണൽ ആയുഷ് മിഷന്റെ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ആൻഡ് സപ്പോർട്ടിംഗ് യൂണിറ്റിൽ കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടിംഗ് ക്ലാർക്ക് തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ബി.കോം, ഡി.സി.എ, സർട്ടിഫിക്കറ്റ് ഇൻ ടാലി, ടൈപ്പ് റൈറ്റിംഗ് ഇൻ ഇംഗ്ലീഷ് ആൻഡ് മലയാളം. പ്രവൃത്തി പരിചയം അഭികാമ്യം. പ്രായം 2025 ഒക്ടോബർ ആറിന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം 17000. ഒഴിവ് ഒന്ന്. അവസാന തീയതി 14 ന് വൈകിട്ട് അഞ്ചുവരെ. www.nam.kerala.gov.in/careers ഫോൺ : 0468 2995008.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |