
തിരുവല്ല : എയ്‌ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണ നിയമനം നടപ്പാക്കുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറുകളുടെയും അടിസ്ഥാനത്തിൽ ആദ്യഘട്ടത്തിൽ മാനേജർമാർ ജില്ലയിൽ സംവരണ നിയമനത്തിനായി വിട്ടുനൽകിയ തസ്തികകളുടെ വിവരവും എംപ്ലോയ്മെൻ്റ് എക്സേഞ്ചിൽ നിന്ന് ലഭ്യമാക്കിയ യോഗ്യരായ ഉദ്യോഗാർത്ഥികളുടെ വിവരവും സമന്വയ സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് നവംബർ 7നകം സമന്വയയിൽ ലോഗിൻ ചെയ്ത് പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യേണ്ടതും സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്യേണ്ടതും ഒഴിവ് വിവരങ്ങൾ പരിശോധിച്ച് ക്രമപ്രകാരം അവരവരുടെ മൊബൈൽ നമ്പറിൽ ലഭ്യമായതിന് ഏതെങ്കിലും തരത്തിലുള്ള നൽകേണ്ടതുമാണ്. https://samanwaya.kite.kerala.gov.in, ഫോൺ : 9656593897.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |