
അടൂർ:പഴകുളം സ്വരാജ് ഗ്രന്ഥശാലയുടെ അഭ്യമുഖ്യത്തിൽ മഹത്തുകളായ ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ വല്ലാഭായി പട്ടേൽ, പ്രധാനമന്ത്രി ആയിരിക്കെ രക്തസാക്ഷ്യം വഹിച്ച ഇന്ദിരഗാന്ധി, കേരളത്തിലെ നവോത്ഥാന നായകനായ വക്കം അബ്ദുൽ ഖാദർ മൗലവി എന്നിവരെ അനുസ്മരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് മുരളി കുടശ്ശനാട് ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് റസൂൽ നൂർമഹല് അദ്ധ്യക്ഷതവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് എസ്.മീരസാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി. അൻവർഷ, ബിനു, ആന്റണി, ഷാന, ഷിംന എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |