
തിരുവല്ല: പരുമല തിരുമേനി സ്ഥാപിച്ച എം.ജി.എം ഹയർ സെക്കൻഡറി സ്കൂളിൽ ഓർമപ്പെരുന്നാളിന് പാലിയേക്കര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി ഫാ.വർഗീസ് മാത്യു കൊടിയേറ്റി. ഇന്ന് രാവിലെ 7ന് സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ ബർന്നബാസ് മെത്രാപ്പൊലീത്ത സ്കൂൾ ചാപ്പലിൽ കുർബാന അർപ്പിക്കും. തുടർന്ന് കുടുംബസംഗമം സ്കൂൾ കോ-ഡിനേറ്റർ ഫാ.സി.വി ഉമ്മന്റെ അദ്ധ്യക്ഷതയിൽ ഡോ.ഗീവർഗീസ് മാർ ബർന്നബാസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് സന്ധ്യാനമസ്കാരത്തെ തുടർന്ന് വചന ശുശ്രൂഷയ്ക്ക് ഫാ.ഷിനു തോമസ് നേതൃത്വം നൽകും. തുടർന്ന് റാസ. രണ്ടിന് കുർബാനയ്ക്ക് ഫാ.ചെറിയാൻ പി.വർഗീസ് നേതൃത്വം നൽകും. മൂന്നിന് രാവിലെ പ്രഭാത പ്രാർത്ഥനയെ തുടർന്ന് പരുമലയിലേക്ക് പദയാത്ര ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ പി.കെ.തോമസ്, ഹെഡ്മിസ്ട്രസ് ദീപാ മേരി ജേക്കബ്, കൺവീനർ ബിനു ചെറിയാൻ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |