
തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പീഡിയാട്രിക് എമർജൻസി വിഭാഗം ആരംഭിച്ചു. ബിലീവേഴ്സ് ആശുപത്രി ഡയറക്ടറും സി.ഇ.ഒയുമായ പ്രൊഫ.ഡോ.ജോർജ് ചാണ്ടി മറ്റീത്ര ഉദ്ഘാടനം നിർവഹിച്ചു. അത്യാധുനിക എമർജൻസി സംവിധാനങ്ങൾ സജ്ജീകരിച്ച വിഭാഗത്തിൽ അഞ്ച് കിടക്കകളുണ്ട്. എമർജൻസി വിഭാഗം മേധാവി ഡോ.ലൈലു മാത്യൂസ്, അമേരിക്കയിലെ ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റൽ എമർജൻസി മെഡിസിൻ ആൻഡ് ട്രോമാ സർവീസ് സെൻറർ അസോസിയേറ്റ് ഡയറക്ടർ ഡോ.ടാനിയ അലുവേലിയ മുഖ്യാതിഥിയായി. ബിലീവേഴ്സ് ആശുപത്രി പീഡിയാട്രിക് വിഭാഗം മേധാവി ഡോ.ജിജോ ജോസഫ്, ഫാ.തോമസ് വർഗീസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |