
വി.ഡി.സതീശനും തുഷാർ വെള്ളാപ്പള്ളിയും
തോമസ് ഐസക്കും ഇന്ന് ജില്ലയിൽ
പത്തനംതിട്ട : പ്രചാരണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ പോരാട്ടത്തിന് ആവേശം പകരാൻ നേതാക്കൾ ജില്ലയിലേക്ക്.
യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്കായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്ന് ജില്ലയിൽ എത്തും. രാവിലെ 10.30ന് പുളിക്കീഴ് റിജോ ഓഡിറ്റോറിയത്തിൽ ജില്ലാ ,ബ്ലോക്ക് ,ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി സംഗമം, തിരഞ്ഞെടുപ്പ് കൺവെൻഷൻ എന്നിവ പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒന്നിന് പത്തനംതിട്ട പ്രസ് ക്ളബിൽ മീറ്റ് ദി പ്രസ്സ് പരിപാടിയിൽ പങ്കെടുക്കുന്ന അദ്ദേഹം 2.30ന് പത്തനംതിട്ട നഗരസഭ സ്ഥാനാർത്ഥി സംഗമവും തിരഞ്ഞെടുപ്പ് കൺവെൻഷനും രാജീവ് ഭവൻ ഓഡിറ്റോറിയത്തിൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് കോഴഞ്ചേരി വണ്ടിപ്പേട്ടയിലും അഞ്ചിന് മല്ലപ്പള്ളി ജംഗ്ഷനിലും തിരഞ്ഞെടുപ്പ് പൊതുസമ്മേളനങ്ങൾ വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മറ്റ് കോൺഗ്രസ് ,യു.ഡി.എഫ് നേതാക്കളും പ്രചരണ പരിപാടികൾക്കായി വരും ദിവസങ്ങളിൽ ജില്ലയിലെത്തും.
ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷനും
എൻ.ഡി.എ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി
രാവിലെ 10ന് അടൂരിലും രണ്ടിന് റാന്നിയിലും വൈകിട്ട് 5.30ന് കോന്നിയിലും പൊതുപരിപാടികളിൽ സംസാരിക്കും. എൻ.ഡി.എയെ സംസ്ഥാന ഉപാദ്ധ്യക്ഷരായ കെ.പദ്മകുമാർ, എ.എൻ.രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും.
തിരുവല്ല നിയോജക മണ്ഡലത്തിലെ വിവിധ എൽ.ഡി.എഫ് യോഗങ്ങളിൽ സി.പി.എം കേന്ദ്രക്കമ്മിറ്റിയംഗം ഡോ.തോമസ് ഐസക്ക് പങ്കെടുക്കും. ചാത്തങ്കേരിയിൽ നടക്കുന്ന പി.ബി.സന്ദീപ് കുമാർ അനുസ്മരണ സമ്മേളനം വൈകിട്ട് 4.30ന് അദ്ദേഹം ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |