
ശബരിമല : ശബരിമല സന്നിധാനത്ത് കൊടിമരത്തിന്റെ ഭാഗത്ത് ഇന്നലെ രാവിലെ കുട്ടിയുടെ കരച്ചിൽ കേട്ടാണ് പൊലീസും എൻ.ഡി.ആർ.എഫ് ഉദ്യോഗസ്ഥരും ഓടിയെത്തിയത് .ആന്ധ്ര വിശാഖപട്ടണത്തു നിന്നുവന്ന 7 വയസുള്ള യോഹിത്തായിരുന്നു പേടിച്ചരണ്ട് കരഞ്ഞത്. ഒപ്പമുണ്ടായിരുന്ന തന്റെ മുത്തച്ഛനെ കാണാതായതോടെയാണ് കുട്ടി പേടിച്ചത്. പൊലീസുകാരും എൻ.ഡി.ആർ.എഫ് ഉദ്യോഗസ്ഥരും കുട്ടിയെ ആശ്വസിപ്പിച്ചു . വെള്ളവും ബിസ്‌ക്കറ്റും നൽകി. തെലുങ്ക് ഭാഷയറിയാവുന്ന ഉദ്യോഗസ്ഥൻ കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. .മുത്തച്ഛന്റെ പേര് ദേവഡു എന്നാണ്. 40 അംഗങ്ങളുള്ള സംഘമായാണ് ഇവർ വിശാഖപട്ടണത്തുനിന്ന് എത്തിയത്. .മുത്തച്ഛന്റെ ഫോണിൽ ഉദ്യോഗസ്ഥർ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു .തുടർന്ന് കുട്ടിയുടെ അച്ഛനെ വിളിച്ചു.ഇരുവരുടെയും നമ്പർ കുട്ടിക്ക് അറിയാമായിരുന്നത് തുണയായി. പബ്ലിസിറ്റി വിഭാഗത്തെ അറിയിച്ച് കുട്ടിയുടെ മുത്തച്ഛനേയും സംഘത്തെയും ബന്ധപ്പെടാനുള്ള സജ്ജീകരണങ്ങളും ചെയ്തു .ശേഷം സന്നിധാനം പൊലീസ് സ്റ്റേഷനിലെത്തിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |