
പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തും ഗ്രാമപഞ്ചായത്തുകളും ബ്ളോക്കുകളും നഗരസഭകളും പിടിച്ചെടുത്ത യു.ഡി.എഫ്, നിയമസഭാ മണ്ഡലങ്ങളിലും മുന്നിലെത്തി. ഇടതുകോട്ടകളെല്ലാം തകർത്ത യു.ഡി.എഫിന് ഒത്തുപിടിച്ചാൽ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളും തിരിച്ചുപിടിക്കാമെന്നതിന്റെ സൂചനയാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നൽകുന്നത്.
മന്ത്രി വീണാജോർജിന്റെ മണ്ഡലമായ ആറൻമുളയിലാണ് യു.ഡി.എഫിന് വൻ ലീഡ്. ഇവിടെ 13572 വോട്ടുകളുടെ ലീഡാണ് യു.ഡി.എഫ് നേടിയത്. റാന്നിയിൽ 10827 വോട്ടുകൾ യു.ഡി.എഫിന് കൂടുതൽ ലഭിച്ചു. കോന്നിയിലാണ് കുറഞ്ഞ ലീഡ് 321 വോട്ട്. അഞ്ച് മണ്ഡലങ്ങളിലും പിന്നിലായെങ്കിലും തങ്ങൾക്കുള്ള വോട്ട് ലഭിച്ചിട്ടുണ്ടെന്നാണ് എൽ.ഡി.എഫിന്റെ അവകാശവാദം.
ആറൻമുള, അടൂർ, തിരുവല്ല മണ്ഡലങ്ങളിൽ എൻ.ഡി.എ അടിത്തറ വോട്ടുകൾ നിലനിറുത്തി.
അതേസമയം, യു.ഡി.എഫിന് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലെ ലീഡ് നിലനിറുത്താനായില്ല.
@ നിയമസഭാ മണ്ഡലം അടിസ്ഥാനത്തിൽ മുന്നണികൾക്ക് ലഭിച്ച വോട്ട്
തിരുവല്ല
യു.ഡി.എഫ് 57226
എൽ.ഡി.എഫ് 50501
എൻ,ഡി.എ 27804.
(ലീഡ് : 6725)
റാന്നി
യു.ഡി.എഫ് 51911
എൽ.ഡി.എഫ് 40987
എൻ.ഡി.എ 24085
(ലീഡ് : 10927)
കോന്നി
യു.ഡി.എഫ് 52673
എൽ.ഡി.എഫ് 52349
എൻ.ഡി.എ 25931
(ലീഡ് : 324)
ആറൻമുള
യു.ഡി.എഫ് 65293
എൽ.ഡി.എഫ് 51721
എൻ.ഡി.എ 32393
(ലീഡ് : 13572)
അടൂർ
യു.ഡി.എഫ് 57859
എൽ.ഡി.എഫ് 57241
എൻ.ഡി.എ 31749.
(ലീഡ് :618)
@ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുന്നണികൾക്ക് ലഭിച്ച വോട്ട്
തിരുവല്ല:
യു.ഡി.എഫ് 53299
എൽ.ഡി.എഫ് 41769
എൻ.ഡി.എ 31444
(ലീഡ് : 11530)
റാന്നി
യു.ഡി.എഫ് 46594
എൽ.ഡി.എഫ് 36997
എൻ.ഡി.എ 30758
(ലീഡ് : 9597)
ആറൻമുള
യു.ഡി.എഫ് 59626
എൽ.ഡി.എഫ് 44939
എൻ.ഡി.എ 38545
(ലീഡ് : 14687)
കോന്നി
യു.ഡി.എഫ് 47488
എൽ.ഡി.എഫ് 44909
എൻ.ഡി.എ 34619
(ലീഡ് : 2579)
അടൂർ
യു.ഡി.എഫ് 51313
എൽ.ഡി.എഫ് 49047
എൻ.ഡി.എ 38740
(ലീഡ് : 2266)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |