
പത്തനംതിട്ട: കേന്ദ്രസർക്കാരിന്റെ വി.ബി.ജി.റാംജി നിയമം തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ ഇല്ലാതാക്കുമെന്നും തൊഴിലുറപ്പ് നിയമം പുനഃസ്ഥാപിക്കണമെന്നും എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 4ന് ജില്ലയിലെ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികളുടെ വീടുകളിലും 'ഈ വീട്ടിൽ പ്രവേശനമില്ല' എന്ന സ്റ്റിക്കർ പതിപ്പിക്കും. കേരള ബഡ്ജറ്റിൽ 1000 കോടി അനുവദിച്ചതിൽ 2, 3 തീയതികളിൽ തൊഴിലിടങ്ങളിൽ ആഹ്ലാദപ്രകടനം നടത്തുമെന്ന് ജില്ലാ സെക്രട്ടറി അഡ്വ. ആർ.സനൽകുമാർ, പ്രസിഡന്റ് എസ്.ഭദ്രാകുമാരി, പി.കെ.അനീഷ്, സൗദാ രാജൻ, കെ.പ്രസന്നകുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
