
പത്തനംതിട്ട: ഹരിതകേരളം മിഷൻ ദേശീയ പരിസ്ഥിതി സമ്മേളനത്തിന് മുന്നോടിയായി ഹരിതകർമ്മ സേനാംഗങ്ങൾക്ക് പ്രശ്‌നോത്തരി മത്സരവും ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരവും സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 9.30ന് പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കൻഡറി സ്‌കൂളിലാണ് മത്സരം. ഓരോ തദ്ദേശസ്ഥാപനങ്ങളിലെ രണ്ട് ഹരിതകർമ്മസേനാംഗങ്ങൾക്ക് മത്സരിക്കാം. വിദ്യാർത്ഥികൾ സ്‌കൂൾ/ കോളേജ് തിരിച്ചറിയൽ കാർഡ് കരുതണം. ജില്ലാതല ഒന്നും രണ്ടും സ്ഥാനക്കാർക്ക് ദേശീയ പരിസ്ഥിതി സമ്മിറ്റിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കാം. ഫോൺ: 9645607918, 9400242712.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
