
അടൂർ: വിശുദ്ധ മർത്തമറിയം തീർത്ഥാടന കേന്ദ്രമായ അടൂർ-കരുവാറ്റ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിലെ 108-ാമത് പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള അദ്ധ്യാത്മിക സംഘടനകളുടെ വാർഷിക സമ്മേളനം അഖില മലങ്കര പ്രാർത്ഥനയോഗം ഭദ്രാസന ജനറൽ സെക്രട്ടറി പ്രൊഫ. ഇട്ടി വർഗീസ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി റവ. ഫാ. ഷിജു ബേബി അദ്ധ്യക്ഷനായി. മുൻ വികാരി ഫാ. പ്രൊഫ. ജോർജ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ഇടവക ട്രസ്റ്റി ജോൺ ഉമ്മൻ, ഗീവർഗീസ് ജോസഫ്, സൈമൺ തോമസ്, ജാൻസി ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
