
ചെറിയനാട്: ചെറിയനാട് പഞ്ചായത്തിൽ വിവിധ സർക്കാർ പദ്ധതികളിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച പ്ലാവിള മേലത്തേതിൽപ്പടി-തയ്യിൽപ്പടി റോഡ്, സ്റ്റേഡിയം കനാൽ റോഡ്, വിളവീട്ടിൽപടി-ഇടയിനേത്ത് റോഡ് എന്നിവയുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാരി മധു അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഷീദ് മുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം നിതിൻ ചെറിയാൻ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.വിവേക്, ഉഷ മോഹൻ, ബിജു പുത്തൻപാലം, ഷാളിനി രാജൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
