SignIn
Kerala Kaumudi Online
Thursday, 19 February 2026 4.55 AM IST

വയോധികയെ ഏറ്റെടുത്തു

Increase Font Size Decrease Font Size Print Page
ddd
ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷംല ബീഗത്തിന്റെ നേതൃത്വത്തിൽ അമ്മിണി കൃഷ്ണനെ ഏറ്റെടുത്തപ്പോൾ

തിരുവല്ല : കുറ്റപ്പുഴ നെടുംതറ വടക്കേതിൽ അമ്മിണി കൃഷ്ണനെ (82) സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്ത് സർക്കാരിന്റെ ഓൾഡേജ് ഹോമിലേക്ക് മാറ്റി. മക്കളുടെ വീടുകളിൽ മാറിമാറി താമസിക്കാൻ യാത്ര ചെയ്യാൻ ശാരീരിക അവശതകളാൽ ബുദ്ധിമുട്ടാണെന്നും ഏതെങ്കിലും സ്ഥാപനത്തിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടതിനെ തുടർന്ന്, ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷംല ബീഗത്തിന്റെ നേതൃത്വത്തിലാണ് നടപടി. ഇളയ മകൻ രഘുകുമാറിന്റെ വീട്ടിൽ നിന്ന് അമ്മിണി കൃഷ്ണനെ ഏറ്റെടുത്ത് പത്തനംതിട്ട ഗവൺമെന്റ് ഓൾഡേജ് ഹോമിന്റെ സംരക്ഷണയിലാക്കി. ഓർഫനേജ് കൗൺസിലർ നിറ്റിൽ സക്കറിയ, ഇൻടേൺസ് നവ്യ, രാജലക്ഷ്മി, ജോബിൻ, ജിജി എന്നിവരും സന്നിഹതരായിരുന്നു

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY