
പത്തനംതിട്ട : അന്താരാഷ്ട്രാ നിലവാരത്തിൽ നിർമ്മാണം പുരോഗമിക്കുന്ന ജില്ലാ സ്റ്റേഡിയത്തിനോട് ചേർന്നുള്ള ഭാഗങ്ങൾ പത്തനംതിട്ട നഗരത്തിന്റെ മുഖം മിനുക്കും. നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സ്റ്റേഡിയം ജംഗ്ഷനിൽ റിംഗ് റോഡിൽ നടപ്പാതയൊരുങ്ങുകയാണ്. ഇവിടെ ഇരിപ്പിടങ്ങളും ചെറുപാർക്കുകളും ക്രമീകരിക്കും. മുത്തൂറ്റ് ആശുപത്രി ജംഗ്ഷൻ മുതൽ സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ വരെയുള്ള ഭാഗത്താണ് ഇപ്പോൾ പണി നടക്കുന്നത്. രണ്ടുകിലോ മീറ്റർ ദൂരത്തിൽ ഇന്റർലോക്കുകളും ടൈലുകളുമാണ് പാകുന്നത്. തണൽ മരങ്ങൾക്ക് ചുറ്റും ഇരിപ്പിടവും റോഡിൽ ബെഞ്ചുകളും സ്ഥാപിക്കും. 6.5 കോടി രൂപ ചെലവിലാണ് ഇൗ പദ്ധതി. സ്റ്റേഡിയത്തിന്റെ വലത് ഭാഗത്ത് നടപ്പാതയും ഇടതുവശത്ത് ഇരിപ്പിടവുമാണ് ക്രമീകരിക്കുന്നത്. ഇത് പൂർത്തിയാകുന്നതോടെ നഗരത്തിലെ പ്രധാന ആകർഷണകേന്ദ്രമാകും ഇവിടം.
വിശ്രമകേന്ദ്രമാകും
റോഡരികുകളുടെ മുഖം മിനുക്കി കാൽനട സൗഹൃദമാക്കുകയാണ് ലക്ഷ്യം. കൈവരികളും സ്ഥാപിക്കും. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് നിർമ്മാണം . ഇവിടങ്ങളിൽ വഴിയോരകച്ചവടം അനുവദിക്കില്ല. പത്തനംതിട്ട നഗരത്തിലെത്തുന്നവർക്ക് വിശ്രമിക്കാനും സമയം ചെലവഴിക്കാനുമായി ഈ സ്ഥലം പ്രയോജനപ്പെടുത്താം. നഗരത്തിൽ വിശ്രമ കേന്ദ്രങ്ങളില്ലെന്ന പത്തനംതിട്ടയുടെ ഏറെ നാളത്തെ പരാതികൾക്ക് പരിഹാരമാകുകയാണ് സൗന്ദര്യവത്കരണ പദ്ധതി.
►6.5 കോടി രൂപയുടെ പദ്ധതി
റിംഗ് റോഡിൽ മുത്തൂറ്റ് മുതൽ സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ വരെയാണ് പദ്ധതി. നഗരസൗന്ദര്യ വത്കരണത്തിന്റെ ഭാഗമായുള്ള പദ്ധതിയാണിത്.
പി.ഡബ്ല്യു.ഡി അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |