കോഴഞ്ചേരി : റോട്ടറി ക്ലബ് ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ ആറന്മുള ബി ആർ സി യുടെ പരിധിയിലുള്ള ഭിന്നശേഷിക്കാരായ കുട്ടികളെയും രക്ഷിതാക്കളെയും അദ്ധ്യാപകരെയും ഉൾപ്പെടുത്തി കോട്ടയം സയൻ സ് സിറ്റിയിലേക്ക് ഏകദിന പഠന യാത്ര നടത്തി.യാത്രയ്ക്ക് ജില്ലാ പഞ്ചായത്ത് അംഗം സവിത അജയകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.പഞ്ചായത്തംഗം എം.പി ഉണ്ണികൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.റോട്ടറി ക്ലബ് പ്രസിഡന്റ് പി എസ് സുരേഷ് കുമാർ, റൊട്ടേറിയൻ തോമസ് അലക്സാണ്ടർ ,സി.വി സുരേഷ് കുമാർ,ശശികുമാർ,ജയശ്രീ സുരേഷ്,മനോജ് കുമാർ ,ത്രിലോചനൻ നായർ ,ഗിരിജ എസ് നായർ,അദ്ധ്യാപിക ജയലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |