
മല്ലപ്പള്ളി: വർഷങ്ങൾ കഴിഞ്ഞിട്ടും കുന്നന്താനം പഞ്ചായത്ത് ഒാഫീസ് കെട്ടിടം പണി എങ്ങുമെത്തിയില്ല. കെട്ടിടത്തിന്റെ സ്ട്രക്ചർ നിർമ്മാണമാണ് ഭാഗികമായി ഇതുവരെ നടന്നത്. 2024 ജൂലായിലാണ് പണി തുടങ്ങിയത്.
സ്ഥലസൗകര്യമില്ലാത്ത ഒാഫീസിന് പുതിയ കെട്ടിടം പണിയുന്നതിന് എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽനിന്ന് 2018-19 പദ്ധതിയിൽ 199.60 ലക്ഷംരൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു
കുന്നന്താനം - മുക്കൂർ റോഡരികിലുള്ള പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിനു മുന്നിലാണ് കെട്ടിടം പണിയുന്നത്.
തുടക്കം മുതൽ നിർമ്മാണത്തിന് തടസങ്ങൾ പലതായിരുന്നു. മികച്ച സൗകര്യങ്ങളുള്ള കെട്ടിടമാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ബേസ് മെന്റിൽ എൻജിനീയറിംഗ് വിഭാഗത്തിന്റെ ഓഫീസും മറ്റിടങ്ങളിൽ വാഹനങ്ങളുടെ പാർക്കിംഗിനുള്ള സൗകര്യവുമുണ്ട്. ഫ്രണ്ട് ഓഫീസ്, സെക്രട്ടറി, പ്രസിഡന്റ്, ഓഫീസ് സ്റ്റാഫുകൾ എന്നിവർക്കുള്ള മുറികൾ കുടുംബശ്രീ ഓഫീസ്, വിഇഒ ഒാഫീസ് കോൺഫറൻസ് ഹാൾ, വൈസ് പ്രസിഡന്റ്, സ്ഥിരംസമിതി അദ്ധ്യക്ഷന്മാർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർക്കുള്ള മുറികൾ മറ്റു നിലകളിലുണ്ടാകും. സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ അധികൃതർ കാട്ടുന്ന അനാസ്ഥയാണ് നിർമ്മാണത്തിന് തടസമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
തടസങ്ങൾ പലവിധം
1. 2022 ആഗസ്റ്റ് 25ന് ശിലാസ്ഥാപനം നടത്തിയെങ്കിലും പിന്നീട് പണി നടന്നില്ല. 2023ഫെബ്രുവരി 16ന് വീണ്ടുംതറക്കല്ലിട്ടെങ്കിലും സാങ്കേതിക പ്രശ്നങ്ങളെ ചൊല്ലി പണി നടന്നില്ല
2 കെട്ടിടം നിർമ്മാണത്തിന്റെ ചുമതലയുള്ള ഹാബിറ്റാറ്റും തദ്ദേശ സ്വയംഭരണവകുപ്പും തമ്മിലുള്ളതർക്കമായിരുന്നു ആദ്യ പ്രശ്നം. ഹാബിറ്റാറ്റിന് എസ്റ്റിമേറ്റ് തുകയുടെ 20% അഡ്വാൻസ് നൽകാതിരുന്നതാണ് തടസമായത്. മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിൽ ഇതിന് പരിഹാരം കണ്ടു.
3 കെട്ടിടം നിർമ്മിക്കുന്ന ഭാഗത്തേക്ക് റോഡിൽനിന്ന് താഴ്ചയായതിനാൽ സ്ഥലം നിരപ്പാക്കേണ്ടിവന്നതും പ്രശ്നമായി. വഴിയില്ലാത്തതിനാൽ മണ്ണ് നീക്കം ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നു. പിന്നീട് വഴി നിർമ്മിച്ചാണ് മണ്ണ് മാറ്റിയത്.
3 നിലകൾ
7395 ചതുരശ്ര അടി വിസ്തീർണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |