
പത്തനംതിട്ട: പ്ലാന്റേഷൻ കോർപ്പറേഷൻ ഒഫ് കേരള ലിമിറ്റഡിന്റെ വിവിധ എസ്റ്റേറ്റുകളിലെ തൊഴിലാളി നിയമനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. കൊടുമൺ, ചന്ദനപ്പള്ളി, തണ്ണിത്തോട്, അതിരപ്പള്ളി, ഓയിൽപാം, നിലമ്പൂർ, മണ്ണാർകാട്, രാജപുരം എസ്റ്റേറ്റുകളിലേക്ക് 450 ഓളം ഒഴിവുകളിലേക്ക് തൊഴിലാളികളെ നിയമിക്കും. അഡ്വ. കെ.യു.ജെനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷനായി. കോർപ്പറേഷൻ ചെയർമാൻ ഒ.പി.അബ്ദുൾസലാം, മാനേജിംഗ് ഡയറക്ടർ ഡോ.ജെയിംസ് ജേക്കബ് എന്നിവർ നേതൃത്വം നൽകി. കോർപ്പറേഷൻ ചീഫ് കൺസ്ട്രക്ഷൻ എൻജിനിയർ ജോർജ് ജോസഫ് സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |