അടൂർ: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ വിദ്യാഭ്യാസ രംഗം ഉടച്ചുവാർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നമ്മുടെ കുട്ടികൾ വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന കോഴ്സുകൾ സംസ്ഥാനത്തെ സർവകലാശാലകളിൽ തുടങ്ങും. മാറുന്ന തൊഴിൽ സ്വഭാവത്തിനനുസരിച്ച് കോഴ്സുകൾ രൂപപ്പെടുത്തും. ഇതിനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് പുതുയുഗ യാത്രയോടനുബന്ധിച്ചുള്ള 'സംവദിക്കാം പുതുയുഗത്തിനായി' സംവാദത്തിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
19 വർഷമായി നടക്കുന്ന ചെങ്ങറ ഭൂസമരത്തിന് ശാശ്വത പരിഹാരമുണ്ടാക്കും. കാലികമായ മാറ്റങ്ങൾ ഉൾപ്പെടുത്തി ഭൂപരിഷ്‌കരണ നിയമം അവതരിപ്പിക്കും. പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ചേർത്തുപിടിക്കുന്നതാകും യു.ഡി.എഫ് സർക്കാർ. സ്വകാര്യ മേഖലയിൽ ഉൾപ്പടെ പണിയെടുക്കുന്ന തൊഴിലാളികൾ, കലാ-സാംസ്‌കാരിക, സാഹിത്യ പ്രവർത്തകർ, കൃഷിക്കാർ തുടങ്ങി
വിവിധ വിഭാഗങ്ങളിൽപ്പെട്ട ഇരുന്നൂറിലധികം ആളുകളുമായി പ്രതിപക്ഷ നേതാവ് ആശയവിനിമയം നടത്തി.
സ്വന്തം കരൾ പകുത്തുനൽകിയിട്ടും അച്ഛനെ നഷ്ടപ്പെട്ട അനിത പ്രദീപിന്റെയും സഹോദരന്റെയും മുടങ്ങിയ പഠനം പൂർത്തിയാക്കാൻ സഹായിക്കുമെന്നും സതീശൻ ഉറപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |