പ്രമാടം : അച്ചൻകോവിലാർ കരകവിഞ്ഞതോടെ കോന്നി - പൂങ്കാവ് ചന്ദനപ്പള്ളി റോഡിലെ താഴൂർ കടവിൽ റോഡിലേക്ക് വെള്ളം കയറി. ചെറിയ വാഹനങ്ങളുടെ യാത്ര തടസപ്പെട്ടു. നദീതീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
അട്ടച്ചാക്കൽ - കോന്നി റോഡിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. അട്ടച്ചാക്കൽ ഗ്യാസ് ഗോഡൗണിന് സമീപത്താണ് റോഡിലേക്ക് വെള്ളംകയറിയത്. വെള്ളത്തിലൂടെ സഞ്ചരിച്ച കെ.എസ്.ആർ.ടി.സി ബസ് തകരാറിലായി.
അച്ചൻകോവിലാർ കരകവിഞ്ഞ് ചുറ്റും വെള്ളം നിറഞ്ഞതോടെ വലഞ്ചുഴി ദേവീക്ഷേത്രം ഒറ്റപ്പെട്ടു. ഭക്തജനങ്ങൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രമാടം ഗ്രാമപഞ്ചായത്തിലെ 1, 2,3,4,19, വാർഡുകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |