അടൂർ : സഹകരണവാരാഘോഷത്തിന്റെ ഭാഗമായി പന്നിവിഴ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ 'സംരംഭക വികസനവും പൊതുസ്വകാര്യ സഹകരണ പങ്കാളിത്വം ശക്തിപ്പെടുത്തലും' എന്ന വിഷയത്തിൽ സെമിനാർ നടത്തി. നഗരസഭാ ചെയമാൻ ഡി.സജി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. അസി.രജിസ്ട്രാർ ജനറൽ എസ്.നസീർ, ബാങ്ക് സെക്രട്ടറി എം.ജെ.ബാബു, ഭരണസമിതിയംഗങ്ങളായ ആർ.സനൽകുമാർ, കെ.ജി. വാസുദേവൻ, ജി.ശിവരാമപിള്ള, സേതുകുമാരൻ നായർ, പി.കെ.ഹരിചന്ദ്രൻ, ബിന്ദുസുകു, കനകലത തുളസി, ആദ്യകാല അംഗം കെ.ദിവാകരൻ, ബോബി മാത്തുണ്ണി, കെ.എസ്. പ്രേംനാഥ് സൈമൺ തോമസ്, റിട്ട.ഡെപ്യൂട്ടി രജിസ്ട്രാർ കെ.എൻ.രാജീവ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |