കോന്നി: പരിസ്ഥിതി സംരക്ഷണ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന വ്യക്തികൾക്കോ സംഘടനകൾക്കോ നൽകുന്ന പരിസ്ഥിതിമിത്രം അവാർഡ് ചങ്ക് ബ്രദേഴ്സ് വാട്സ്ആപ്പ് കൂട്ടായ്മയ്ക്ക് ചെങ്ങറ പ്രവാസി അസോസിയേഷൻ പ്രഖ്യാപിച്ചു. ചെങ്ങറയിൽ കാടുപിടിച്ച് മാലിന്യം തള്ളിയിരുന്ന സ്ഥലം വൃത്തിയാക്കി ഇരിപ്പിടങ്ങൾ ഉണ്ടാക്കി സ്ഥലം മനോഹരമാക്കി തീർക്കുകയും അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിലെ വളവുകളിൽ വഴിയോര കണ്ണാടികൾ സ്ഥാപിക്കുകയും ചെയ്ത ചങ്ക് ബ്രദേഴ്സ് വാട്സ്ആപ്പ് കൂട്ടായ്മയ്ക്ക് 12ന് ചെങ്ങറ പ്രവാസി അസോസിയേഷനും ഓറ ആയുസ് ആയുർവേദ ഹോസ്പിറ്റലിന്റേയും നേതൃത്വത്തിൽ നടത്തുന്ന ആരോഗ്യ ബോധവൽക്കരണ സെമിനാറിൽ കോന്നി ഗ്രാമപഞ്ചായത്ത് അംഗം ജോയിസ് എബ്രഹാം അവാർഡ് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |