തിരുവല്ല: ചികിത്സാസഹായ പദ്ധതിയായ മെഡിസെപ്പ് എത്രയുംവേഗം സർക്കാർ നടപ്പിലാക്കണമെന്നും പെൻഷൻ പരിഷ്കരണത്തിലെ കുടിശിക നൽകണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തിരുവല്ല ബ്ലോക്ക് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രൊഫ.പി.എസ്.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റ്റി.എ.എൻ ഭട്ടതിരിപ്പാട്,ട്രഷറർ വി.കെ.ഗോപി,ജില്ലാ വൈസ് പ്രസിഡന്റ് ഉമ്മൻ മത്തായി,പ്രൊഫ.എൻ.പി.അന്നമ്മ,പ്രൊഫ.ഏബ്രഹാം തലവടി,പ്രൊഫ.എ.റ്റി.ളാത്തറ,എസ്.രാധാകൃഷ്ണപിള്ള,പ്രൊഫ.വി.എൻ.കേശവൻ നമ്പൂതിരി,എ.ഐ.വർഗീസ്,എം.പി.കൃഷ്ണകുമാരിയമ്മ,കെ.വിജയകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പ്രൊഫ.പി.എസ്.രാമചന്ദ്രൻ (പ്രസിഡന്റ്), റ്റി.എ.എൻ ഭട്ടതിരിപ്പാട് (സെക്രട്ടറി),വി.കെ.ഗോപി (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |