തിരുവല്ല: പുളിക്കീഴ് ബ്ലോക്ക്, നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ 5, 8, 9 വാർഡുകളിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, വൈസ് പ്രസിഡന്റ് ബിനിൽകുമാർ ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി എന്നിവർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈലേഷ് മങ്ങാട്ട്, അംഗങ്ങളായ തോമസ്, ശ്യാം ഗോപി, ഷേർലി ഫിലിപ്പ്, പ്രീതിമോൾ, സന്ധ്യാമോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിശാഖ് വെൺപാല, നെടുമ്പ്രം സഹകരണ ബാങ്ക് പ്രസിഡന്റ് വിനയചന്ദ്രൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |