പത്തനംതിട്ട : സി.പി.എം കുളനട എൽ.സി അംഗവും സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗവുമായ എം.എസ്.മുരളി ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് ഷാൾ അണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ്, വൈസ് പ്രസിഡന്റ് അജിത്ത് പുല്ലാട്, മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ, പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കുമാർ, കർഷകമോർച്ച ജില്ലാ ഉപാദ്ധ്യക്ഷൻ ഗോപൻ പുല്ലാട്, മണ്ഡലം സെക്രട്ടറി സതീഷ് കുമ്പഴ, പഞ്ചായത്ത് ജനറൽ സെക്രട്ടറി അഡ്വ.സുജിത്ത്, മുനിസിപ്പൽ പ്രസിഡന്റ് പി.എസ്.പ്രകാശ്, കെ.സി.മണിക്കുട്ടൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |