പത്തനംതിട്ട : സംസ്ഥാന സർക്കാരിന്റെ രണ്ടാംനൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിജ്ഞാന നൈപുണ്യ വികസന കേന്ദ്രം (എസ്.കെ.ഡി.സി) ജില്ലാ നോഡൽ സെന്ററിന്റെ ഉദ്ഘാടനം ആറന്മുള എൻജിനീയറിംഗ് കോളേജിൽ 30ന് രാവിലെ 11ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും. തൊഴിലന്വേഷകർ, സംരംഭകർ, ഉദ്യോഗസ്ഥർ എന്നിവർക്ക് വിവിധ മേഖലകളിൽ മികവ് വർദ്ധിപ്പിക്കാനുള്ള പരിശീലനം നൽകുകയാണ് ലക്ഷ്യം. സൈബർ ഫോറൻസിക് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി, ക്ലൗഡ് കമ്പ്യൂട്ടിംഗ് ആൻഡ് ബിഗ് ഡേറ്റ എന്നീ ഡിപ്ലോമ കോഴ്സുകളും ആരംഭിച്ചതോടെ കോളേജിന് ലഭിച്ച ഇന്റഗ്രേറ്റഡ് കാമ്പസ് പദവിയുടെ പ്രഖ്യാപനവും മന്ത്രി നടത്തും. ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ അദ്ധ്യക്ഷതവഹിക്കും. ലാപ്ടോപ്പ് വിതരണം എ.പി.ജെ.കെ.ടി.യു സിൻഡിക്കേറ്റംഗം പ്രൊഫ.സഞ്ജീവ് .ജി നിർവഹിക്കും. എസ്.കെ.ഡി.സി സ്പെഷ്യൽ ഓഫീസർ ഡോ.കെ.ജി.വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |