അടൂർ : അന്യായമായി വർദ്ധിപ്പിച്ച വൈദ്യുതിചാർജ് പിൻവലിക്കുക, ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാർ നീതി പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും നടത്തി. കെ.പി.സി.സി സെക്രട്ടറി എൻ.ഷൈലാജ് ധർണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മണ്ണടി പരമേശ്വരൻ അദ്ധ്യക്ഷതവഹിച്ചു. തേരകത്തു മണി, തോപ്പിൽ ഗോപകുമാർ, പഴകുളം ശിവദാസൻ, അഡ്വ.ബിജു വർഗീസ്,എസ്. ബിനു,ജിലി ജോസഫ്, ആനന്ദപ്പള്ളി സുരേന്ദ്രൻ, ബിനു ചക്കാലയിൽ, ഏഴംകുളം അജു, കുഞ്ഞുകുഞ്ഞമ്മ ജോസഫ്, സി. കൃഷ്ണകുമാർ, മറിയാമ്മാ തരകൻ, റിനോ പി രാജൻ, കെ.ജി.ശിവദാസൻ, കോശി മണി, തൊട്ടുവാ മുരളി,രാധാകൃഷ്ണൻ വാഴുവേലിൽ, ഹരികുമാർ, കമറുദ്ധീൻ മുണ്ടുത്തറയിൽ, പൊന്നച്ചൻ മാതിരംമ്പള്ളിൽ, ഇ.എ.ലത്തീഫ്, ഉഷാ ഗോപിനാഥ്, അഡ്വ. രാജീവ്,മണ്ണടി മോഹനൻ,ഷാജി മണക്കാല, ആർ അശോകൻ, സുരേഷ് കുഴുവേലിൽ, പഴകുളം നാസർ,രാജേന്ദ്രൻ നായർ, ബിബി ബെഞ്ചമിൻ, റോബർട്ട്, അംജത് അടൂർ, ജോയ് കൊച്ചുതണ്ടിൽ, ജോസ് കുഴുവിള, ടോം തങ്കച്ചൻ, ശാന്തൻ പിള്ള, ഷിബു ബേബി,എം.ആർ ഗോപകുമാർ, നരേന്ദ്രനാഥൻ നായർ,അജി കളയ്ക്കാട്, അഡ്വ.അപ്പു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |