തിരുവല്ല: എല്ലാവിധ അഴിമതിയുടെയും അധമപ്രവർത്തനങ്ങളുടെയും സംരക്ഷകരായി പിണറായി സർക്കാർ മാറിയെന്നും ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ പരസ്പരധാരണയിലുള്ള വ്യാജപോരാട്ടമെന്നും എ.ഐ.സി.സി.സെക്രട്ടറി പി.സി.വിഷ്ണുനാഥ് എം.എൽ.എ പറഞ്ഞു.പുളിക്കീഴ് ജില്ലാ പഞ്ചായത്ത്ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ പെരിങ്ങര മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം ചെയർമാൻ ക്രിസ്റ്റഫർ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി അംഗം പ്രൊഫ.പി.ജെ കുര്യൻ മുഖ്യപ്രഭാഷണം നടത്തി.യു.ഡി.എഫ് നേതാക്കളായ പ്രൊഫ.സതീഷ്കൊച്ചുപറമ്പിൽ, ജോസഫ് എം.പുതുശേരി,അഡ്വ.സതീഷ് ചാത്തങ്കരി, അഡ്വ.പി.ജി.പ്രസന്നകുമാർ,ഈപ്പൻ കുര്യൻ,സാം ഈപ്പൻ,ജേക്കബ്ബ് പി ചെറിയാൻ,അഡ്വ.രാജേഷ് ചാത്തങ്കരി,ജേക്കബ് ചെറിയാൻ,അരുന്ധതി അശോക്,പെരിങ്ങര രാധാകൃഷ്ണൻ,റോയി വർഗീസ്, ബിനു വി.ഈപ്പൻ, ജേക്കബ് തോമസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |