തിരുവല്ല: മഹാത്മാഗാന്ധി സർവകലാശാല ദക്ഷിണ മേഖല ഇന്റർ കോളേജിയറ്റ് സി പൂൾ ഫുട്ബാൾ മൽസരത്തിൽ ആതിഥേയരായ തിരുവല്ല മാർത്തോമ കോളേജ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഏകപക്ഷീയമായ 6 ഗോളുകൾക്ക് കോന്നി എസ്.എൻ.ഡി.പി. കോളേജിനെയാണ് പരാജയപ്പെടുത്തിയത്. പരുമല ഡി.ബി.കോളേജ്, തുരുത്തിക്കാട് ബി.എ.എം. കോളേജിനെ ടൈബ്രേക്കറിലും (3-0), റാന്നി സെന്റ് തോമസ് കോളേജ്, റാന്നി കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡിസിനെയും (3-0), എടത്വ സെന്റ് അലോഷ്യസ് കോളേജ് കൊന്നപ്പാറ വി.എൻ.എസിനേയും (5-0) പരാജയപ്പെടുത്തി ക്വാർട്ടറിൽ പ്രവേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |