SignIn
Kerala Kaumudi Online
Thursday, 26 September 2024 5.13 AM IST

ആംഗ്യഭാഷയിൽ പാടി ക്രിസ്മസ് ഗാനം അവതരിപ്പിച്ചു

Increase Font Size Decrease Font Size Print Page
christmas
തുകലശ്ശേരി ബധിര വിദ്യാലയത്തിലെ കുട്ടികൾ ആംഗ്യഭാഷയിൽ പാടുന്നു

തിരുവല്ല: ആംഗ്യഭാഷയിൽ ക്രിസ്മസ് ഗാനം അവതരിപ്പിച്ചു സന്തോഷം പങ്കുവച്ച് തുകലശ്ശേരി സി.എസ്.ഐ. ബധിര വിദ്യാലയത്തിലെ കുട്ടികൾ. മലനിരയിൽ അഴകായ് ധനു പെയ്തിറങ്ങി....... എന്ന ഗാനമാണ് അവരൊന്നാകെ ആംഗ്യഭാഷയിൽ വേദിയിൽ അവതരിപ്പിച്ചത്. ക്രിസ്തുവിന്റെ തിരുപ്പിറവി ചിത്രീകരണമായും നൃത്തരൂപത്തിലും അവതരിപ്പിച്ചും അവർ പ്രശംസനേടി. കുട്ടികളുടെ ഗാനാലാപനവും ശ്രദ്ധയാകർഷിച്ചു. സിസ്റ്റർ ജസീന പി.ജോസഫ് ക്രിസ്മസ് സന്ദേശം നൽകി. റവ.അലക്സ്പി വുമൺ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സുഷ സൂസൻ ജോർജ്, ഡോ.സൈമൺ ജോൺ, ബിജു ജോൺ, ഷീബാ വർഗീസ്, എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്ക് സ്നേഹവിരുന്നും ഒരുക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.