പത്തനംതിട്ട : 128-ാ മത് മാരാമൺ കൺവെൻഷന്റെ പന്തൽ കാൽനാട്ട് മാരാമൺ മണൽപ്പുറത്ത് മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ നിർവ്വഹിച്ചു. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണം നടത്തി. ഡോ.യൂയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ, ഡോ.ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പാ, ഡോ.തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പാ, ജനറൽ സെകട്ടറി റവ.ജിജി മാത്യൂസ്, വികാരി ജനറൽ ജോർജ് മാത്യു എന്നിവർ പ്രസംഗിച്ചു. സുവിശേഷ പ്രസംഗ സംഘം ലേഖക സെക്രട്ടറി ഡോ.അജിത് വർഗീസ് ജോർജ്, സഞ്ചാര സെക്രട്ടറി റവ.സജി പി.സൈമൺ, ട്രഷറർ ജേക്കബ് ശാമുവേൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ.ജേക്കബ് ജോൺ, പി.കെ.കുരുവിള, റവ.ജോജി തോമസ്, ഡോ.കെ.ഡാനിയേൽ കുട്ടി, പ്രൊഫ.ഏബ്രഹാം പി.മാത്യു, ജിബു തോമസ് ജോൺ, അജി അലക്സ്, സെൻമോൻ വി.ഫിലിപ്പ്, ഷിജു അലക്സ്, ജോർജ്ജ് കെ.നൈനാൻ, പി.പി.അച്ചൻകുഞ്ഞ്, ഡാനിയേൽ തോമസ്, ലെറ്റീഷ്യ മറിയ ശമുവേൽ, മാർത്തോമ്മാ സഭാ സെക്രട്ടറി റവ.സി.വി.സൈമൺ, സഭാ ട്രസ്റ്റി രാജൻ ജേക്കബ്, സുവിശേഷകരായ സജായി പി.സൈമൺ, ജയിംസ് തോമസ്, അമൃതരാജ് ബി.സി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, ജില്ലാ പഞ്ചായത്തംഗം ജിജി മാത്യു, തോട്ടപ്പുഴശ്ശേരി പഞ്ചായത്തു പ്രസിഡന്റ് സി.എസ്.ബിനോയ്, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗ്ഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാലി ലാലു, അനീഷ് കുന്നപ്പുഴ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജിലി പി.ഈശോ, സാറാമ്മ സാജൻ, രശ്മി, മിനി സുരേഷ് എന്നിവർ പങ്കെടുത്തു.
മാരാമൺ കൺവെൻഷൻ ഫെബ്രുവരി 12 മുതൽ 19 വരെ നടക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |