പന്തളം: തുമ്പമൺ മർത്തമറിയം ഓർത്തഡോക്‌സ് പള്ളിയുടെ 1306-ാമത് പെരുന്നാൾ ആഘോഷങ്ങൾക്ക് വികാരി റവ. ജോർജ് വർഗീസ് വട്ടപ്പറമ്പിൽ കോർഎപ്പിസ്‌കോപ്പാ കൊടിയേറ്റ് കർമ്മം നടത്തി.മൂന്നിൻ മേൽ കുർബാനയ്ക്ക് മലങ്കരസഭാ മുൻ വൈദിക ട്രസ്റ്റി ഫാ. ഡോ.എം.ഒ ജോൺ മുഖ്യ കാർമ്മികത്വം വഹിച്ചു.
ചടങ്ങുകൾക്ക് ഇടവക അസി.വികാരിമാരായ ഫാ.സി.കെ തോമസ് ,ഗ്രിഗറി വർഗീസ് ,പെരുന്നാൾ ജനറൽ കൺവീനർ ഷിബു കെ.ഏബ്രഹാം ,ട്രസ്റ്റി ജോർജ്ജ് മാത്യു ,സെക്രട്ടറി പി.ജി.സാംകുട്ടി , ജോബി ജോൺ പണ്ടകശാല , എം.കെ തോമസുകുട്ടി ,അനൂപ് മാത്യു , മത്തായി സാമുവേൽ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |