തിരുവല്ല: കോൺട്രാക്ടർമാരുടെ ലൈസൻസ് പുതുക്കുന്നതിനുള്ള ലൈസൻസ് ഫീസും ഡെപ്പോസിറ്റും മൂന്നിരട്ടിയായി വർദ്ധിപ്പിച്ച പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ പൊതുമരാമത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് ജോസ് കെ. ആറുപറ ഉദ്ഘാടനം ചെയ്തു. .എം. അനീർ, ജോർജ്ജ് വി. മാത്യു, രാജശേഖരൻ പിള്ള, വി.ജി.രാജു, വർഗീസ് മാത്യു, അനിയൻ പിള്ള, പി.സി.യോഹന്നാൻ, പ്രസാദ് എ, മനോജ്, വിഷ്ണു, സജീവ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |