കോന്നി: കെ.യു.ജനീഷ് കുമാർ എം.എൽ.എ നടപ്പിലാക്കുന്ന കരുതൽ ഭവനപദ്ധതിയിൽ അഞ്ചാമത്തെ വീട്, കൊച്ചാണ്ടിയിൽ ഗുരുകുലം യു.പി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥിക്ക് നിർമ്മിച്ചു നൽകും.വീട് നിർമ്മാണത്തിന്റെ തറക്കല്ലിടീൽ ചടങ്ങ് ഇന്ന് രാവിലെ 9 ന് കൊച്ചാണ്ടിയിൽ നടക്കും .പി.ഡി. സി. ബി ജില്ലാ ട്രഷറർ കനകപ്പൻ അദ്ദേഹത്തിന്റെ പുതിയ വീടിന്റെ ഗൃഹ പ്രവേശന ചടങ്ങ് ആഘോഷം ഒഴിവാക്കിയാണ് എം എൽ എ യുടെ കരുതൽ ഭവന പദ്ധതിയിൽ വിദ്യാർത്ഥിക്ക് വീട് സ്‌പോൺസർ ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |