പത്തനംതിട്ട : സംസ്ഥാന സാക്ഷരതാ മിഷൻ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താം ക്ലാസ്, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.
പത്താംതരം തുല്യതാ കോഴ്‌സ് പാസാകുന്നവർക്ക് എസ്.എസ്.എൽ.സി പാസാകുന്നവരെ പോലെ ഉന്നത പഠനത്തിനും, പ്രൊമോഷനും, പി.എസ്.സി നിയമനത്തിനും അർഹതയുണ്ട്.
പത്താംതരം പാസായ 22 വയസ് പൂർത്തിയായവർക്കും പ്ലസ് ടു , പ്രീഡിഗ്രീ തോറ്റവർക്കും, ഇടക്ക് വച്ച് പഠനം നിറുത്തിയവർക്കും ഹയർ സെക്കൻഡറി കോഴ്‌സ് ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളിലേക്ക് അപേക്ഷിക്കാം. ഔപചാരിക വിദ്യാഭ്യാസത്തിലെ ഹയർ സെക്കൻഡറി കോഴ്‌സിന് സമാനമായ എല്ലാ വിഷയങ്ങളും ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോൺ:0468 2220799.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |