ചാലക്കുടി: നഗരത്തിൽ ബ്യൂട്ടി പാർലറിന്റെ മറവിൽ മാരക മയക്കുമരുന്നായ സിന്തറ്റിക്ക് സ്റ്റാമ്പ് വിൽപ്പന നടത്തിയ സ്ത്രീയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. നായരങ്ങാടി കാളിയങ്കര വീട്ടിൽ ഷീല സണ്ണി (51)യാണ് പിടിയിലായത്.
സി.വി ബിൽഡിംഗിന് എതിർഭാഗത്ത് പ്രവർത്തിക്കുന്ന ഷീ സ്റ്റൈൽ ബ്യൂട്ടി പാർലർ ഉടമയാണ് ഷീല. ഇരിങ്ങാലക്കുട സർക്കിൾ ഓഫിസിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ കെ. സതീശന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധയിലാണ് നടപടി. ഇവരുടെ സ്കൂട്ടറിലെ ബാഗിൽ ഒളിപ്പിച്ച നിലയിൽ മാരക മയക്കുമരുന്നായ പന്ത്രണ്ടോളം സ്റ്റാമ്പ് കണ്ടെത്തി. പിടിച്ചെടുത്ത സ്റ്റാമ്പിന് 60,000 രൂപ വില വരുമെന്ന് എക്സൈസ് ഉദ്യോസ്ഥർ പറഞ്ഞു.
പ്രൈവന്റീവ് ഓഫിസർ ജയദേവൻ, ഷിജു വർഗീസ്, വനിതാ സിവിൽ എക്സൈസ് ഓഫിസർമാരായ പി.എസ്. രജിത, സി.എൻ. സിജി, ഡ്രൈവർ ഷാൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |