വർക്കല: അയിരൂർ ഗവ.യു.പി സ്കൂൾ വാർഷികവും കാഷ് അവാർഡ് വിതരണവും ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂര്യ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ബാലു.ആർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൈജുരാജ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷൈജി, ലില്ലി, ബ്ലോക്ക് പഞ്ചായത്തംഗം ബെന്നി.കെ.ജി,വാർഡ് മെമ്പർ ഷീജ, എൻ.നസറുളള, ഡോ.ബി.ജയചന്ദ്രൻ, അഡ്വ. ബി.എസ്.ജോസ്, ടി.അജയകുമാർ, ടി.ഷിബുരാജ് എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് എസ്.നിർമ്മല സ്വാഗതം പറഞ്ഞു. പൂർവവിദ്യാർത്ഥികളും അഭ്യുദയകാംക്ഷികളും സ്കൂളിന് സംഭാവന ചെയ്ത ഫർണിച്ചർ ഏറ്റുവാങ്ങി. പ്രഥമാദ്ധ്യാപിക നിർമ്മല,എസ്.എം.സി അംഗം ഷിബുരാജ് എന്നിവരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |