തിരുവനന്തപുരം: ഐ.ടി.വിദഗ്ദ ഡോ.യു.ആതിര എഴുതിയ 'മഞ്ഞുരുകുമ്പോൾ' എന്ന പുസ്തകം മജീഷ്യൻ ഗോപിനാഥ് മുതുകാട് പ്രകാശനം ചെയ്തു.പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ഉപാദ്ധ്യക്ഷൻ പ്രൊഫ.വി.എൻ.മുരളി ആദ്യപ്രതി ഏറ്റുവാങ്ങി. ഷാനവാസ് പോങ്ങനാട് അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ.അച്യുത്ശങ്കർ.എസ്.നായർ മുഖ്യാതിഥിയായി. ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ,പരിസ്ഥിതി ശാസ്ത്രജ്ഞ ഡോ.അഖില.എസ്.നായർ, എഴുത്തുകാരി രുഗ്മ.എം.നായർ എന്നിവർ സംസാരിച്ചു. പ്രൊഫ.അച്യുത്ശങ്കർ എസ്.നായർ അവതാരികയും പ്രൊഫ.എ.ബിജുകുമാർ പുസ്തകം പ്രതിപാദിക്കുന്ന ശാസ്ത്രവിഷയങ്ങളെ സംബന്ധിച്ച് ഒരു പഠനവും എഴുതിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |