പെരുമ്പാവൂർ: ബൈക്ക് യാത്രികനെ ആക്രമിച്ച് പണം തട്ടിയ കേസിൽ കാഞ്ഞിരക്കാട് ചെറുപിള്ളി വീട്ടിൽ ഹുസൈൻ (26), പുത്തൻകുരിശ് വാരിക്കോലി ചേലാമഠത്തിൽ മനോഹ സാജു (23), കാഞ്ഞിരക്കാട് കൊന്നംകുടി ആസിഫ് (27) എന്നിവരെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരുന്നാവായ സ്വദേശി അബ്ദുൽ ഷമീറിനെയാണ് കാഞ്ഞിരക്കാട് വച്ച് ഇവർ ആക്രമിച്ചത്. രാത്രി 8.30ന് ആണ് സംഭവം. വാഹനം ഒതുക്കി ഭക്ഷണം കഴിക്കാൻ തയ്യാറെടുത്ത യാത്രക്കാരന്റെ സമീപമെത്തിയ സംഘം 500 രൂപ ഗൂഗിൾ പേ ചെയ്താൽ പണമായി തരാമോ എന്ന് ചോദിച്ചു. പേഴ്‌സിൽ നിന്ന് പണമെടുത്ത സമയം ഷമീറിനെ ആക്രമിച്ച് 2000 രൂപ കവർച്ച ചെയ്യുകയായിരുന്നു. ഇൻസ്പെക്ടർ ടി.എം. സുഫി, സബ് ഇൻസ്പെക്ടർമാരായ പി.എം.റാസിഖ്, റിൻസ് എം തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |