വർക്കല: എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻ ഹാളിൽ സംഘടിപ്പിച്ച കുമാരനാശാൻ സ്മൃതി ദിനാചരണ സമ്മേളനം യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് വി.ഷാജി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ആക്ടിംഗ് സെക്രട്ടറി ദഞ്ചുദാസ് ചെറുവള്ളിമുക്ക്,യൂണിയൻ കൗൺസിലർമാരായ സുജാതൻ.എസ്,കെ.സുധീർ,ബി.കെ.സുരേഷ്ബാബു,യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് ശ്രീജിത്ത് ഊരുപൊയ്ക,യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സുശീല രാജൻ,സെക്രട്ടറി ശ്രീകല ഷിബു, ട്രഷറർ രാധാമണി,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷേർളി സുദർശനൻ,ഷീജ അജികുമാർ,സുനിത ശ്രീകുമാർ,ഗീത സുരേഷ്,നിർമ്മല,കേന്ദ്ര കമ്മിറ്റിയംഗം ലത തങ്കപ്പൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |