തിരുവനന്തപുരം: മദ്യപിച്ചെത്തി പിതാവുമായി വഴക്കിട്ട മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചു.മകനെ പൊലീസെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിതാവിനെ അറസ്റ്റ് ചെയ്തു.
കാലടി കുളത്തറ വെളിയംപറമ്പ് വീട്ടിൽ വിജയകുമാറിനെയാണ് (81) ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മകൻ ഇപ്പോൾ നെട്ടയത്ത് താമസിക്കുന്ന ചെണ്ട മനു എന്ന മനുവിനെ (34) ഇടത് കൈയ്ക്ക് കുത്തേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് 3ഓടെ മദ്യപിച്ചെത്തിയ മനു പിതാവുമായി വഴക്കുണ്ടാക്കുകയായിരുന്നു. ഇയാൾ ലഹരിക്കടിമയാണ്.
വീട്ടിലെത്തി നിരന്തരം ഇയാൾ പ്രശ്നങ്ങളുണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. ഗുണ്ടാസംഘത്തിൽപ്പെട്ട അമ്മക്കൊരു മകൻ സോജു,മൊട്ട അനി എന്നിവരുടെ സംഘത്തിൽപ്പെട്ടതും ഇവരടങ്ങുന്ന സംഘം പ്രതികളായ ഒരു കൊലക്കേസിലെ പ്രതിയുമാണ് മനു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |