നെയ്യാറ്റിൻകര: ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച് മാമ്പഴക്കര ജനകീയ ആരോഗ്യ ക്ഷേമ സമിതിയുടെ ആമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവത്കരണ സെമിനാർ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.ജോസ് ഫ്രാങ്ക്ളിൻ ഉദ്ഘാടനം ചെയ്തു.
നഗരസഭ കൗൺസിലർ സി.പുഷ്പലീല അദ്ധ്യക്ഷത വഹിച്ചു. പെരുമ്പഴുതൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ.ബി.സുധീർ,ഹെൽത്ത് വെൽനസ് സെന്റർ ജെ.പി.എച്ച്.എൻ അമിത.വി.ഐ, എം.എൽ.എസ് പ്രൊവൈഡർ ലിജി.ബി.ആർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ആശാ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ,അങ്കണവാടി വർക്കർമാർ,രുഗ്മിണി കോളേജ് ഒഫ് നഴ്സിംഗ് സെന്റർ വിദ്യാർത്ഥികൾ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |