തിരുവനന്തപുരം: സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ (കെപ്‌കോ) നടപ്പാക്കുന്ന മുട്ടക്കോഴി ഇന്റഗ്രേഷൻ പദ്ധതി (ഒരു ദിവസം പ്രായമുള്ള മുട്ടക്കോഴി കുഞ്ഞുങ്ങൾക്ക് തീറ്റ,മരുന്ന് എന്നിവ നൽകി 45 ദിവസം പ്രായമാകുമ്പോൾ കോഴികളെ തിരിച്ചെടുക്കുന്ന പദ്ധതി) പ്രകാരം ഫാം നടത്താൻ താല്‍പര്യമുള്ള കുടുംബശ്രീ യൂണിറ്റുകൾ /കോഴിവളർത്തൽ കർഷകർ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.അപേക്ഷകൾ മാനേജിങ് ഡയറക്ടർ ,കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ,പേട്ട,തിരുവനന്തപുരം-695024 വിലാസത്തിലോ kepcopoultry@gmail.com. ലോ അയക്കണം. ഫോൺ : 9745870454.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |