ശംഖുംമുഖം: നാട്ടുകാർ ഉറക്കമൊഴിഞ്ഞ് കാത്തിരുന്ന് വില്പനയ്ക്ക് കൊണ്ടുവന്ന കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ പിടികൂടി. ബീമാപള്ളി സദ്ദാം നഗറിന് സമീപം 1.100 ഗ്രാം കഞ്ചാവുമായി ബൈക്കിൽ വില്പനയ്ക്ക് വന്ന ബീഹാർ സ്വദേശി രാജു കുമാറിനെയാണ് (26) നാട്ടുകാരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ആന്റി ഡ്രഗ് സ്ക്വാഡ് പിടികൂടി എക്സൈസിന് കൈമാറിയത്.
ബീമാപള്ളി പ്രദേശം കേന്ദ്രീകരിച്ച് പുറത്തുനിന്നെത്തുന്ന സംഘങ്ങൾ വ്യാപകമായി മയക്കുമരുന്ന് വിൽക്കുന്നതിനെ തുടർന്നാണ് നാട്ടിലെ ഒരുകൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തിൽ ആന്റി ഡ്രഗ് സ്ക്വാഡ് രൂപീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |